ട്രാക്ടര്‍ പരേഡ് അക്രമ സമരമായതിൻ്റെ പശ്ചാത്തലത്തില്‍ പാര്‍ലമെൻ്റ് സമരം ഉപേക്ഷിക്കാന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചു. പകരം 30ന് ഗാന്ധിജയന്തി ദിനത്തില്‍ ഉപവാസ സമരം നടത്താന്‍ തീരുമാനിച്ചു. കര്‍ഷക സമരം പിന്‍വലിക്കില്ലെന്ന് അഖിലേന്ത്യ കിസാന്‍സഭ അറിയിച്ചു.
രണ്ട് സംഘടനകള്‍ സമരത്തില്‍ നിന്ന് പിന്മാറിയിട്ടുണ്ട്. സമരത്തിൻ്റെ മറവില്‍ അക്രമം അനുവദിക്കാനാവില്ലെന്ന് പ്രഖ്യാപിച്ചാണ് ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ സമിതിയില്‍ നിന്ന് കിസാന്‍ മസ്ദൂര്‍ സംഘട്ടനും ഭാരതീയ കിസാന്‍ യൂണിയന്‍ ഭാനു സംഘടനയും പിന്മാറിയത്.
കര്‍ഷക സമരത്തില്‍ ദേശീയ പതാകയെ അപമാനിച്ചത് രാജ്യം പൊറുക്കില്ലെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേകര്‍ പറഞ്ഞു. അക്രമത്തെ അതിശക്തമായി അപലപിക്കുന്നതായും മന്ത്രി പറഞ്ഞു.