അഭയ കേസ്: ഹൈക്കോടതിയില്‍ അപ്പീലുമായി സിസ്റ്റര്‍ സെഫി

0

സിസ്റ്റര്‍ അഭയയെ കൊല ചെയ്ത കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട സിസ്റ്റര്‍ സെഫിയും ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ഫാദര്‍ തോമസ് കോട്ടൂരിന് പിന്നാലെയാണ് സിസ്റ്റര്‍ സെഫിയും കോടതിയില്‍ അപ്പീല്‍ നല്‍കിയത്.
ശിക്ഷ റദ്ദാക്കണമെന്നും കീഴ്‌ക്കോടതി വിധി അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്നുമാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്ന ആവശ്യം. ഹര്‍ജി നാളെ ഹൈക്കോടതി പരിഗണിക്കും. 28 വര്‍ഷം നീണ്ട നിയമനടപടികള്‍ക്ക് ശേഷമാണ് അഭയ കേസില്‍ ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂരിനേയും മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയേയും കൊലക്കുറ്റമടക്കമുള്ള വകുപ്പുകള്‍ പ്രകാരം കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിച്ചത്. എന്നാല്‍ കേസിന്റെ വിചാരണയടക്കമുള്ള നടപടികള്‍ നീതിപൂര്‍വ്വമല്ലായിരുന്നുവെന്നാണ് ഹര്‍ജിയില്‍ പ്രതികള്‍ ആരോപിക്കുന്നത്.