രാജ്യ തലസ്ഥാനത്ത് കര്‍ഷകര്‍ നടത്തി വന്നിരുന്ന സമരത്തില്‍ നിന്ന് പിന്‍മാറിയതായി രണ്ട് കര്‍ഷക സംഘടനകള്‍ അറിയിച്ചു. കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് സമിതിയും, ഭാരതീയ കിസാന്‍ യൂണിയന്റെ ഭാനു വിഭാഗവുമാണ് സമരം അവസാനിപ്പിച്ചതായി വ്യക്തമാക്കിയത്.
58 ദിവസത്തെ സമരം അവസാനിപ്പിക്കുന്നതായി ഭാരതീയ കിസാന്‍ യൂണിയന്റെ ഭാനു വിഭാഗം അറിയിക്കുകയായിരുന്നു. യുപി-ഡല്‍ഹി അതിര്‍ത്തിയായ ചില്ലയില്‍ നടത്തി വന്ന സമരമാണ് അവസാനിപ്പിച്ചത്. ഇന്നലെ ഉണ്ടായ സംഘര്‍ഷങ്ങളില്‍ അതീവ ദുഃഖമുണ്ടെന്ന് താക്കൂര്‍ ഭാനു പ്രതാപ് സിങ് അഭിപ്രായപ്പെട്ടു.
കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് സമിതിയും പ്രക്ഷോഭത്തില്‍ നിന്ന് പിന്മാറിയതായി ഇതിനോടകം തന്നെ അറിയിച്ചു. ഭാരതീയ കിസാന്‍ സഭ നേതാവ് രാകേഷ് ടിക്കായത്തുമായുള്ള അഭിപ്രായ ഭിന്നതെ ചൊല്ലിയാണ് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് സമിതി സമരത്തില്‍ നിന്നും പിന്മാറിയത്.