വസ്ത്രം മാറ്റാതെ പെണ്‍കുട്ടിയുടെ മാറിടത്തില്‍ പിടിച്ചാല്‍ ലൈംഗിക അതിക്രമമല്ലെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തു. ചീപ് ജസ്റ്റീസ് എസ് എസ് ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് വിവാദ ഉത്തരവ് രണ്ടാഴ്ചത്തേക്ക് സ്‌റ്റേ ചെയ്തത്.
വസ്ത്രം മാറ്റാതെ പന്ത്രണ്ടു വയസ്സുകാരിയുടെ മാറിടത്തില്‍ തൊട്ടത് പോക്‌സോ നിയമപ്രകാരം ലൈംഗിക അതിക്രമത്തിന്റെ പരിധിയില്‍ വരില്ലെന്നായിരുന്നു മുംബൈ ഹൈക്കോടതിയുടെ ഉത്തരവ്. ഇതുപ്രകാരം പ്രതിയെ പോക്‌സോ സെക്ഷന്‍ 8ല്‍ നിന്ന് കുറ്റവിമുക്തനാക്കിയിരുന്നു. ഇതാണ് രണ്ടാഴ്ചത്തേക്ക് സ്‌റ്റേ ചെയ്തത്. അറ്റോണി ജനറല്‍ കെ കെ വേണുഗോപാല്‍ ആണ് വിവാദ ഉത്തരവ് കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയത്. വിശദമായ ഹര്‍ജി സമര്‍പ്പിക്കാന്‍ കോടതി എജിയോട് ആവശ്യപ്പെട്ടു.