മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബിസിസിഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടര്‍ന്ന് കൊല്‍ക്കത്തിയിലെ അപ്പോളോ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.
നേരത്തെ ജിംനേഷ്യത്തിലെ പരിശീലനത്തിനിടെ ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ദാദയെ കൊല്‍ക്കത്തയിലെ വുഡ്‌ലാന്‍ഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് അടിയന്തര ആന്‍ജിയോപ്ലാസ്റ്റി നടത്തി. പിന്നീട് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും നെഞ്ച് വേദനയുണ്ടാകുന്നത്.