ഡോളര്‍ കേസ്: എംശിവശങ്കറിനെ കോടതിയില്‍ ഹാജരാക്കും

0

ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ശിവശങ്കറിനെ റിമാന്‍ഡ് ചെയ്യണം എന്നാവശ്യപ്പെട്ട് കസ്റ്റംസ് സമര്‍പ്പിച്ച അപേക്ഷ സാമ്പത്തിക കുറ്റാന്വേഷണ കോടതിയാണ് പരിഗണിക്കുക.

ഡോളര്‍ കടത്ത് കേസില്‍ നാലാം പ്രതിയാണ് എം ശിവശങ്കര്‍. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത സ്വര്‍ണ കടത്ത് കേസിലും ഇഡി രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും എം ശിവശങ്കറിന് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു.