HomeIndiaട്രാക്ടര്‍ പരേഡില്‍ പരിക്കേറ്റ പൊലീസുകാരുടെ എണ്ണം 109 ആയി

ട്രാക്ടര്‍ പരേഡില്‍ പരിക്കേറ്റ പൊലീസുകാരുടെ എണ്ണം 109 ആയി

ട്രാക്ടര്‍ പരേഡിനിടെ കര്‍ഷകരും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റ പൊലീസുകാരുടെ എണ്ണം 109 ആയി. 83 പൊലീസുകാര്‍ക്ക് ട്രാക്ടര്‍ റാലിക്കിടയിലും 29 പേര്‍ക്ക് ചെങ്കോട്ടയിലെ പ്രതിഷേധത്തിനിടയിലുമാണ് പരിക്കേറ്റത്.

ഒരു പൊലീസുകാരൻ്റെ നില ഗുരുതരമാണ്. പൊലീസുകാരില്‍ ഭൂരിഭാഗം പേരെയും ഡല്‍ഹി എല്‍എന്‍ജെപി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. സമരക്കാരില്‍ ചിലര്‍ ട്രാക്ടര്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഓടിച്ചു കയറ്റിയതിലും നിരവധി പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

അതെസമയം, കര്‍ഷകരുടെ ട്രാക്ടര്‍ സമരം അക്രമാസക്തമായെങ്കിലും സമരത്തോട് കടുത്ത സമീപനം സ്വീകരിക്കേണ്ടെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. സമരം നടത്തുന്ന സംഘടനകളോട് അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തി സംഘടനകളെ സമരത്തില്‍ നിന്നും പിന്മാറ്റാനായിരിക്കും കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുക. കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് 18 മാസത്തേക്ക് നിര്‍ത്തിവെക്കാമെന്ന കേന്ദ്ര സര്‍ക്കാരിൻ്റെ തീരുമാനം പുതിയ സാഹചര്യത്തിലും തുടരാനാണ് അവര്‍ ഉദ്ദേശിക്കുന്നത്.

Most Popular

Recent Comments