HomeIndiaരാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു

രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു

രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് വര്‍ധിപ്പിച്ചത്. കഴിഞ്ഞ ദിവസവും ഇന്ധന വില വര്‍ധിപ്പിച്ചിരുന്നു. ഒരു മാസത്തില്‍ പെട്രോളിന് 2 രൂപ 55 പൈസയും ഡീസലിന് 2 രൂപ 71 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ ഇന്നത്തെ പെട്രോള്‍ വില 86 രൂപ 46 പൈസയും ഡീസല്‍ ലിറ്ററിന് 80 രൂപ 67 പൈസയുമായി.
കോഴിക്കോട് പെട്രോള്‍ വില 86 രൂപ 51 പൈസ, ഡീസല്‍ വില 80 രൂപ 74 പൈസയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 88 രൂപ 33 പൈസയും, ഡീസലിന് 82 രൂപ 40 പൈസയും എന്നിങ്ങനെയാണ് വില. ദിവസവന്തോറും ഇന്ധന വില വര്‍ധിപ്പിക്കുന്നത് ജനജീവിതം കൂടുതല്‍ ദുരിതത്തിലാക്കിയിരിക്കുകയാണ്.

 

Most Popular

Recent Comments