പി വി അന്‍വര്‍ എംഎല്‍എയെ കാണാനില്ലെന്ന് പൊലീസിൽ പരാതി. എംഎല്‍എയെ കാണാനില്ലെന്ന പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് നിലമ്പൂര്‍ പൊലീസിനെ സമീപിച്ചത്. കഴിഞ്ഞ ഒരു മാസമായി എംഎല്‍എയെ കാണാനില്ലെന്ന് പരാതിയില്‍ പറയുന്നു.
എന്നാല്‍ നിലമ്പൂര്‍ പൊലീസ് നേരിട്ട് പരാതി സ്വീകരിക്കാത്തതിനാല്‍ ഇമെയില്‍ വഴിയാണ് പരാതി കൈമാറിയത്. കഴിഞ്ഞ ഒരു മാസമായി എംഎല്‍എയെ കാണാനില്ലെന്നും നിയമസഭാ സമ്മേളനത്തിനു പോലും പങ്കെടുത്തിട്ടില്ലെന്നും പരാതിയില്‍ പറയുന്നു. നിലമ്പൂര്‍ സിഎന്‍ജി റോഡിൻ്റെ ശോച്യാവസ്ഥയെക്കുറിച്ച് പരാതി നല്‍കാന്‍ എംഎല്‍എ ഓഫീസിലെത്തിയപ്പോള്‍ അദ്ദേഹം സ്ഥലത്തില്ലെന്നായിരുന്നു മറുപടി. ഒതായിയിലെ വീട്ടിലോ തിരുവനന്തപുരം എംഎല്‍എ ക്വാര്‍ട്ടേഴ്‌സിലോ കഴിഞ്ഞ ഒരു മാസമായി എംഎല്‍എ എത്തിയിട്ടില്ലെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.