വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി കെപിസിസി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. തീരുമാനം ഹൈക്കമാൻ്റിനെ അറിയിച്ചിട്ടുണ്ടെന്നും ഒരു മണ്ഡലത്തില്‍ തന്നെ ഒതുങ്ങി നില്‍ക്കാനാകില്ലെന്നും മുല്ലപ്പള്ളി.
കെപിസിസി പ്രസിഡൻ്റ് സ്ഥാനത്ത് തുടരും. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ വിജയിപ്പിക്കുക എന്നതാണ് ലക്ഷ്യം. പ്രവര്‍ത്തകരെല്ലാം തന്നെ ഭയങ്കര ആവേശത്തിലാണ്. കോണ്‍ഗ്രസ് വലിയ വിജയം കരസ്ഥമാക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളി മത്സരിക്കും എന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരിക്കുന്നുവെന്ന സൂചനകള്‍ വന്നതിനു പിന്നാലെ കോഴിക്കോട് ഡിസിസി അദ്ദേഹത്തെ കൊയിലാണ്ടിയിലേക്ക് സ്വാഗതം ചെയ്തിരുന്നു. കൊയിലാണ്ടിയിലോ, കല്‍പറ്റയിലോ അദ്ദേഹം മത്സരിച്ചേക്കുമെന്നായിരുന്നു വാർത്തകൾ.