HomeIndiaട്രാക്ടർ പരേഡ് അക്രമം, അക്രമികളെ തള്ളി സമരസമിതി, ഇൻ്റര്‍നെറ്റ് വിച്ഛേദിച്ചു

ട്രാക്ടർ പരേഡ് അക്രമം, അക്രമികളെ തള്ളി സമരസമിതി, ഇൻ്റര്‍നെറ്റ് വിച്ഛേദിച്ചു

റിപ്പബ്ലിക് ദിനത്തില്‍ പ്രതിഷേധാഗ്നിയില്‍ ജ്വലിച്ച് രാജ്യ തലസ്ഥാനം. ട്രാക്ടര്‍ പരേഡിനെത്തിയ കര്‍ഷകരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടല്‍ സംഘര്‍ഷഭരിതമായതോടെ പ്രതിരോധം തീര്‍ക്കാനുള്ള ശ്രമത്തിലാണ് ഡല്‍ഹി പൊലീസ്. റോഡുകള്‍ അടച്ചും ഇന്‍ര്‍നെറ്റ് വിച്ഛേദിച്ചും കടുത്ത പ്രതിരോധം തീര്‍ക്കുകയാണവര്‍. ഡല്‍ഹി മെട്രോ ഭാഗികമായി അടച്ചു. കൂടാതെ അതിര്‍ത്തികളും അടച്ചിട്ടുണ്ട്.

ഉച്ചയോട് കൂടി തലസ്ഥാന നഗരം സംഘര്‍ഷത്തിൽ മുങ്ങിയത്. റാലിയില്‍ പ്രതീക്ഷിച്ചതിലും വലിയ ജനപങ്കാളിത്തമാണുണ്ടായത്. പൊലീസ് സൃഷ്ടിച്ച തടസങ്ങളെ മറികടന്ന് മുന്നേറിയ കര്‍ഷകര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകവും പ്രയോഗിച്ചു. പൊലീസ് നിരത്തിയ ട്രാക്ടറുകളും ബസുകളും എല്ലാം ട്രാക്ടറുകൾ ഉപയോഗിച്ച് തകർത്തു. മുന്നോട്ട് നീങ്ങിയ കര്‍ഷകര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജും നടത്തിയതോടെ കര്‍ഷകരും സമരക്കാരും പൊലീസുമായി സംഘര്‍ഷത്തിലായി.

ഇതിനിടെ പൊലീസിന് നേരെ അപകടകരമായി അതിവേഗത്തിൽ ട്രാക്ടറുകൾ ഓടിച്ചും കർഷകർ പ്രകോപനം ഉണ്ടാക്കി. എന്നാൽ പൊലീസ് സംയമനം പാലിച്ചു. ചെങ്കോട്ടയിൽ കർഷക പതാക ഉയർത്തിയും കർഷകർ പ്രകോപനം ഉണ്ടാക്കി. ഇതോടെയാണ് കേന്ദ്രസേനയെ വിന്യസിച്ചത്. ഉച്ചതിരിഞ്ഞ് അഞ്ചിന് സമരക്കാർ പിരിഞ്ഞുപോകും എന്ന ധാരണയിലായിരുന്നു പൊലീസ്. ഇപ്പോൾ അഞ്ചുമണി കഴിഞ്ഞിട്ടും പ്രക്ഷോഭകർ പിരിഞ്ഞു പോയിട്ടില്ല.

ഇതിനിടെ അക്രമികളെ സംയുക്ത കർഷക സമിതി തള്ളിപ്പറഞ്ഞു. തങ്ങളുടെ കർഷകരോ സമര സമിതിയിൽ ഉള്ള സംഘടനകളിൽ ഉള്ളവരോ അല്ല ഡൽഹിയിൽ കടന്ന് അക്രമം നടത്തിയവരെന്ന് കർഷക സമിതി അറിയിച്ചു.

 

 

Most Popular

Recent Comments