HomeHealthകാൽലക്ഷം കുട്ടികള്‍ക്ക് പോളിയോ തുള്ളി മരുന്ന് നല്‍കും

കാൽലക്ഷം കുട്ടികള്‍ക്ക് പോളിയോ തുള്ളി മരുന്ന് നല്‍കും

സംസ്ഥാനത്ത് അഞ്ച് വയസിന് താഴെയുള്ള 24,49,22 കുട്ടികള്‍ക്ക് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. ദേശീയ പോളിയോ നിര്‍മാര്‍ജന യജ്ഞത്തിന്റെ ഭാഗമായാണിത്.

ജനുവരി 31 നാണ് പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി നടത്തുക. പരിചമുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ അന്നേ ദിവസം രാവിലെ 8 മുതല്‍ വൈകുന്നേരം 5 വരെ പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണം ചെയ്യും. ഇതിനായി സംസ്ഥാനത്താകെ 24,690 ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്.

കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങളും പോളിയോ പ്രതിരോധ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാകും മരുന്ന് വിതരണം നടക്കുക. അതുകൊണ്ട് വാക്‌സിനേഷന്‍ സ്വീകരിക്കുന്നവര്‍ മാസ്‌ക് ധരിക്കണം, കൈകളുടെ ശുചിത്വം ഉറപ്പുവരുത്തുക, സാമൂഹിക അകലം പാലിക്കുക തുടങ്ങി കൊവിഡ് പ്രതിരോധ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്. അഞ്ച് വയസിന് താഴെയുള്ള എല്ലാ കുട്ടികള്‍ക്കും പള്‍സ് പോളിയോ നല്‍കണമെന്ന് മന്ത്രി വ്യക്തമാക്കി.

Most Popular

Recent Comments