ഇന്ത്യയുടെ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് കായിക ഓസ്‌കര്‍ പുരസ്‌ക്കാരം. കായിക ഓസ്‌ക്കര്‍ എന്നറിയപ്പെടുന്ന ലോറിയസ് പുരസ്‌ക്കാരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്ന കായിക പ്രതിഭയിലൂടെ ഇന്ത്യയിലേക്ക്. 24 വര്‍ഷം ഇന്ത്യയെ ക്രിക്കറ്റ് മികവിലൂടെ വാനോളം ഉയര്‍ത്തിയ സച്ചിന്‍ വീണ്ടും ഇന്ത്യയെ ലോകത്തിന്റെ നെറുകയില്‍ എത്തിക്കുന്നു. രണ്ട് പതീറ്റാണ്ടിനിടയിലെ ഏറ്റവും മികച്ച കായിക മുഹൂര്‍ത്തത്തിനുള്ള അംഗീകാരമാണ് സച്ചിന് ലഭിക്കുന്നത്. 2011 ലോകകപ്പ് നേട്ടത്തെ തുടര്‍ന്ന് ഇന്ത്യന്‍ താരങ്ങള്‍ സച്ചിന്‍ ടെന്‍ഡല്‍ക്കര്‍ എന്ന പ്രതിഭയെ തോളിലേറ്റി മൈതാനം വലംവെച്ച നിമിഷമാണ് ലോറിയസ് പുരസ്‌ക്കാരം നേടിയത്.