ലീഗുകാരില്‍ തീവ്രവാദികളും ഉണ്ടെന്ന കെ സുരേന്ദ്രന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഡോ. എം കെ മുനീര്‍. തീവ്രവാദത്തിന്റെ കണ്ണാടിയിലൂടെയാണ് സുരേന്ദ്രന്‍ നോക്കുന്നത്. അതുകൊണ്ടാണ് ലീഗുകാര്‍ തീവ്രവാദികളായി തോന്നുന്നത്. കണ്ണ് മഞ്ഞയായവര്‍ക്ക് എല്ലാം മഞ്ഞയായി തോന്നും.
ഷഹീന്‍ബാഗ് സമരപന്തല്‍ പൊളിക്കണമെന്ന കാര്യത്തില്‍ ബിജെപിക്കും സിപിഎമ്മിനും ഒരേ നിലപാടാണ്. പിണറായി വിജയനും നരേന്ദ്ര മോദിയും സയാമീസ് ഇരട്ടകളാളെന്നും എം കെ മുനീര്‍ പറഞ്ഞു. കോഴിക്കോട് ഷഹീന്‍ബാഗ് സ്‌ക്വയറില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.