കേരള അഡ്മിനിസ്‌ട്രേറ്റീവ് പരീക്ഷ നടക്കുന്നതിനാല്‍ 22ന് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ക്ക് പൊതു അവധി പ്രഖ്യാപിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ആണ് അവധി പ്രഖ്യാപിച്ചത്. പകരം പ്രവര്‍ത്തി ദിനം പിന്നീട് പ്രഖ്യാപിക്കും. സംസ്ഥാനത്തെ ഭൂരിപക്ഷം സ്‌കൂളുകളിലും കെഎഎസ് പരീക്ഷ നടക്കുന്നതിനാലാണ് ഡിപിഐ അവധി പ്രഖ്യാപിച്ചത്.