മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും കലാകൗമുദി ചീഫ് എഡിറ്ററുമായ എം എസ് മണി അന്തരിച്ചു. കേരള കൗമുദി ചീഫ് എഡിറ്ററായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. സംസ്‌ക്കാരം വൈകീട്ട് അഞ്ചിന് വീട്ടുവളപ്പില്‍ നടക്കും.
സ്വദേശാഭിമാനി കേസരി അടക്കമുളള നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുണ്ട്. കേരള കൗമുദി ദിനപത്രത്തിന്റെ പത്രാധിപരായിരുന്ന കെ സുകുമാരന്റെ മകനാണ്.