ആരോഗ്യസ്ഥിതി മോശം; ലാലുപ്രസാദ് യാദവിനെ എയിംസിലേക്ക് മാറ്റി

0

ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ബിഹാര്‍ മുന്‍മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിനെ എയിംസിലേക്ക് മാറ്റി. റാഞ്ചിയിലെ റിംസ് ആശുപത്രിയില്‍ നിന്നാണ് ലാലുവിനെ ഡല്‍ഹി എയിംസിലേക്ക് മാറ്റിയത്. ആരോഗ്യനില ഗുരുതരമായ സാഹചര്യത്തില്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശാനുസരണമാണ് നടപടി. കടുത്ത അണുബാധയും അദ്ദേഹത്തിനുണ്ട്.

ഇന്നലെ ആരോഗ്യ നില വഷളായതിനാല്‍ പൊലീസ് കുടുംബാംഗങ്ങളെ വിവരമറിയിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ മകള്‍ ആശുപത്രിയിലെത്തിയിരുന്നു. 1990ലെ കാലിത്തീറ്റ അഴിമതിക്കേസില്‍ പ്രതിച്ചേര്‍ക്കപ്പെട്ട് തടവിലായിരുന്നു ലാലു പ്രസാദ് യാദവ്. 2017ലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.