വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സിനിമാ രംഗത്തുള്ളവരെ കൂടുതലായി കളത്തിലിറക്കാന്‍ ബിജെപിയുടെ നീക്കം. നടി പ്രവീണയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള കരുക്കള്‍ നീക്കുകയാണ് ബിജെപി സംസ്ഥാന നേതൃത്വം. തിരുവനന്തപുരം, കൊല്ലം സീറ്റുകളില്‍ ഏതെങ്കിലും ഒന്നിലാകും പ്രവീണയെ പരിഗണിക്കുക.
അതെസമയം സംവിധായകനും നടനുമായ രാജസേനനും ബിജെപി സീറ്റ് നല്‍കും. കഴിഞ്ഞ തവണ അദ്ദേഹം ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. നെടുമങ്ങാട് മണ്ഡലത്തില്‍ നിന്നാണ് കഴിഞ്ഞ തവണ അദ്ദേഹം മത്സരിച്ചത്. നടന്‍ കൃഷ്ണകുമാര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് മുന്നോട്ട് വന്നിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലാകും കൃഷ്ണകുമാറിന് സീറ്റ് നല്‍കുക. എന്നാല്‍ കൃഷ്ണകുമാറിന് വിജയസാധ്യതയില്ലെന്ന വാദവുമായി പാര്‍ട്ടിയിലെ ഒരു വിഭാഗം ഇതിനോടകം തന്നെ രംഗത്തുവന്നിട്ടുണ്ട്.
കഴിഞ്ഞ തവണ തൃശൂരില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച നടന്‍ സുരേഷ് ഗോപിയെ ഇത്തവണയും മത്സരിപ്പിക്കാന്‍ സംസ്ഥാന നേതൃത്വം പരിശ്രമിച്ചെങ്കിലും മത്സരത്തിനില്ലെന്ന നിലപാടിലാണ് അദ്ദേഹം.