HomeKeralaഇന്ന് 6960 പേര്‍ക്ക് കൊവിഡ്

ഇന്ന് 6960 പേര്‍ക്ക് കൊവിഡ്

കേരളത്തില്‍ ഇന്ന് 6960 പേര്‍ക്ക് കൊവിഡ് -19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെകെ ശൈലജ അറിയിച്ചു. എറണാകുളം 1083, പത്തനംതിട്ട 557, കോഴിക്കോട് 814, മലപ്പുറം 535, കോട്ടയം 702 , കൊല്ലം 684, തൃശൂര്‍ 401, തിരുവനന്തപുരം 522, ആലപ്പുഴ 474, കണ്ണൂര്‍ 321, പാലക്കാട് 234, വയനാട് 290, ഇടുക്കി 256, കാസര്‍ഗോഡ് 87 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് കൊവിഡ് രോഗ ബാധ സ്ഥിരീകരിച്ചത്.

യുകെയില്‍ നിന്ന് വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യുകെയില്‍ നിന്നും വന്ന 69 പേര്‍ക്കാണ് കൊവിഡ് -19 ഇതുവരെയായി ബാധിച്ചത്. ഇവരില്‍ 45 പേര്‍ക്ക് പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം സംഭവിച്ച വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 61,066 സാമ്പിളുകള്‍ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.40 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനന്‍ സാമ്പിള്‍, സിബിനാറ്റ്, ട്രൂനാറ്റ്, പിഒസിടിപിസിആര്‍, ആര്‍ടിഎല്‍എഎംപി, ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പടെ ഇതുവരെ ആകെ 92,10,023 സാമ്പിളുകളാണ് പരിശോധനക്കയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 23 മരണങ്ങള്‍ കൊവിഡ്-19 മൂലമാണെന്ന് ഇന്ന് കണ്ടെത്തി. ഇതോടെ ആകെ മരണം 3587 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനക്ക് ശേഷം സ്ഥിരീകരിക്കും.

സംസ്ഥാനത്തിന് പുറത്ത് നിന്നും വന്ന 73 പേര്‍ക്ക് ഇന്ന് കൊവിഡ് -19 സ്ഥിരീകരിച്ചിട്ടുണ്ട്. 6339 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. 499 പേരുടെ സമ്പര്‍ക്ക ഉറവിടെ വ്യക്തമല്ല. എറണാകുളം 992, കഴിക്കോട് 791, പത്തനംതിട്ട 509, മലപ്പുറം 515, കോട്ടയം 676, കൊല്ലം 673, തൃശൂര്‍ 388, തിരുവനന്തപുരം 345, ആലപ്പുഴ 465, കണ്ണൂര്‍ 245, പാലക്കാട് 136, വയനാട് 276, ഇടുക്കി 245, കാസര്‍ഗോഡ് 83 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

49 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 16, എറണാകുളം , ഇടുക്കി, കോഴിക്കോട് 1 വീതം, വയനാട്, തൃശൂര്‍, തിരുവനന്തപുരം 6 വീതം, എറണാകുളം 5, കൊല്ലം, പത്തനംതിട്ട 3 വീതം, പാലക്കാട് 2 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം കണ്ടെത്തിയത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5283 പേരുടെ പരിശോധനാഫലം നെഗറ്റീവായി. തിരുവനന്തപുരം 428, കൊല്ലം 195, പത്തനംതിട്ട 328, ആലപ്പുഴ 390, കോട്ടയം 403, ഇടുക്കി 328, എറണാകുളം 1038, തൃശൂര്‍ 412, പാലക്കാട് 178, മലപ്പുറം 575, കോഴിക്കോട് 534, വയനാട് 142, കണ്ണൂര്‍ 226, കാസര്‍ഗോഡ് 106 എന്നിങ്ങനെയാണ് പരിശോധനാഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 72,048 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 8,08,377 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,11,824 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇവരില്‍ 1,99,889 പേര്‍ വീട്/ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും, 11,935 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1282 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് 3 പുതിയ ഹോട്ട്‌സ്‌പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ താന്നിത്തോട് (കണ്ടൈന്‍മെന്റ് വാര്‍ഡ് 9), പാലക്കാട് ജില്ലയിലെ അമ്പലപ്പാറ( 10,18) വയനാട് ജില്ലയിലെ മുള്ളന്‍കൊല്ലി (സബ് വാര്‍ഡ് 9,10) എന്നിവയാണ് പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍. 3 പ്രദേശങ്ങളെ ഹോട്ട്‌സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ ആകെ 407 ഹോട്ട്‌സ്‌പോട്ടുകളാണുള്ളത്.

Most Popular

Recent Comments