ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 25 പൈസയുമാണ് വര്‍ദ്ധിച്ചത്. കൊച്ചിയില്‍ ഡീസല്‍ വില 80 കടന്നു. 80.03 ആണ് കൊച്ചിയിലെ ഇന്നത്തെ ഡീസല്‍ വില.
ഇന്നലെ ഇന്ധന വില സര്‍വകാല റെക്കോര്‍ഡിലെത്തിയിരുന്നു. പെട്രോളിന് 87.48 രൂപയും ഡീസലിന് 81.52 രൂപയുമായിരുന്നു കഴിഞ്ഞ ദിവസത്തെ വില. കഴിഞ്ഞ രണ്ട് മാസത്തിനിടെ 5 രൂപയോളമാണ് ഇന്ധന വില വര്‍ധിപ്പിച്ചത്. 2018 ഒക്ടോബറിലാണ് ഇന്ധന വില ഇതിന് മുമ്പ് ഇത്രയും കൂടിയത്.
അതെസമയം, ഇന്ധന വില ഇടക്കിടെ കൂടുന്ന സാഹചര്യത്തില്‍ ചാര്‍ജ്ജ് വര്‍ധനവില്ലാതെ സര്‍വീസ് തുടരാന്‍ സാധിക്കില്ലെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി. മിനിമം എട്ട് രൂപ എന്നുള്ളത് 12 രൂപയാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം.