ത്രിണമൂല്‍ കോണ്‍ഗ്രസിനും മമത ബാനര്‍ജിക്കും വീണ്ടും തിരിച്ചടി. പശ്ചിമ ബംഗാള്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ഒരു മന്ത്രി കൂടി രാജിവെച്ചു. രജീബ് ബാനര്‍ജിയാണ് ഇന്ന് രാജിവെച്ചത്. ഒരു മാസത്തിനിടെ രാജിവെക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് രജീബ് ബാനര്‍ജി.
താനൊരിക്കലും ഇങ്ങനെയൊരു തീരുമാനം പ്രതീക്ഷിച്ചില്ലെന്ന് രജീബ് മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിസഭയില്‍ തന്നെ ഒതുക്കിയിട്ടും രണ്ട വര്‍ഷമായി താന്‍ പ്രതികരിച്ചില്ല. ഇപ്പോള്‍ ഏറെ ദുഖത്തോടെയാണ് ഈ തീരുമാനം എടുക്കുന്നത്. ഈമാസം 31 ന് ഹൗറയില്‍ നടക്കുന്ന റാലിയില്‍ രജീബ് ബിജെപിയില്‍ ചേരും എന്നാണ് വാര്‍ത്തകള്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുക്കുന്ന റാലിയാണ് ഹൗറയില്‍ നടക്കുന്നത്.