പീഡനത്തിന് ഇരയായ കന്യാസ്ത്രീക്കെതിരായ മോശം പരാമര്‍ശത്തില്‍ പിസി ജോര്‍ജിന് നിയമസഭയുടെ ശാസന. എത്തിക്‌സ് കമ്മിറ്റിയുടെ ശുപാര്‍ശ സഭ അംഗീകരിച്ചു. അംഗങ്ങളുടെ പെരുമാറ്റച്ചട്ടത്തിൻ്റെ ലംഘനമാണ് പി സി ജോര്‍ജിൻ്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
നടപടി ആദരവോടെ സ്വീകരിക്കുന്നു എന്നായിരുന്നു പി സി ജോര്‍ജ് പ്രതികരിച്ചത്. സഭ പുറത്താക്കിയ സ്ത്രീ എങ്ങനെ കന്യാസ്ത്രീ ആകുമെന്നും കന്യാസ്ത്രീ എന്നു പറയാന്‍ അവര്‍ക്ക് അധികാരമില്ലെന്നും പിസി ജോര്‍ജ് മറുപടിയില്‍ പറഞ്ഞു. എന്നാല്‍ കന്യാസ്ത്രീ ആണെങ്കിലും അല്ലെങ്കിലും സ്ത്രീകളോടുള്ള പെരുമാറ്റവുമായി ബന്ധപ്പെട്ടാണ് എത്തിക്‌സ് കമ്മിറ്റിയുടെ നിരീക്ഷണമെന്ന് സ്പീക്കര്‍ വ്യക്തമാക്കി.