സംസ്ഥാനത്ത് ഇപ്പോഴത്തെ കൊവിഡ് വ്യാപനത്തിന് കാരണം തെരഞ്ഞെടുപ്പും സമരങ്ങളും വലിയ കൂട്ടായ്മകളുമാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. കേരളത്തില്‍ കൊവിഡ് വ്യാപനം കൂടുതലെങ്കിലും സമതലത്തിലാണ്. കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യം താരതമ്യം ചെയ്യേണ്ടത് മറ്റ് സംസ്ഥാനങ്ങളിലെ ഉയര്‍ന്ന വ്യാപന തോതുമായാണെന്നും ആരോഗ്യമന്ത്രി അഭിപ്രായപ്പെട്ടു.
കൊവിഡ് വ്യാപിക്കാതിരിക്കാനും മരണനിരക്ക് കുറക്കാനുമാണ് സംസ്ഥാനം ആദ്യം മുതല്‍ ശ്രമിച്ചത്. കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചില്ലായിരുന്നെങ്കില്‍ സ്ഥിതി നിയന്ത്രണാതീതമാകുമായിരുന്നു. മരണ നിരക്ക് അര ശതമാനത്തിന് താഴെ പിടിച്ച് നിര്‍ത്താന്‍ സംസ്ഥാനത്തിന് സാധിച്ചു. നിയന്ത്രണങ്ങള്‍ ഇനിയും പാലിക്കണം. വാക്‌സിനേഷന്‍ സമയം എടുത്ത് നടത്തേണ്ട പ്രക്രിയ ആണെന്നും വാക്‌സിന്‍ എത്തിയെന്ന് കരുതി അലംഭാവം കാട്ടരുത്.
കൊവിഡിനെ ചാരിയുള്ള രാഷ്ട്രീയ പ്രചാരണത്തിന് ചെവികൊടുക്കാനില്ല. മാധവന്‍ നമ്പ്യാര്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചത് ചൂണ്ടിക്കാട്ടിയപ്പോള്‍ കൊവിഡ് രോഗികള്‍ക്ക് സര്‍ക്കാര്‍ എല്ലാം സൗജന്യമായാണ് നല്‍കിയതെന്നും നഷ്ടപരിഹാര കാര്യമെല്ലാം കോടതി തീരുമാനിക്കെട്ടെ എന്നും മന്ത്രി പ്രതികരിച്ചു.