HomeHealthവിദ്യാര്‍ത്ഥിനികള്‍ക്ക് സൗജന്യ നാപ്കിന്‍ പദ്ധതിയുമായി ത്രിപുര സര്‍ക്കാര്‍

വിദ്യാര്‍ത്ഥിനികള്‍ക്ക് സൗജന്യ നാപ്കിന്‍ പദ്ധതിയുമായി ത്രിപുര സര്‍ക്കാര്‍

ആറാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥിനികള്‍ക്ക് സൗജന്യ നാപ്കിന്‍ വിതരണം ചെയ്യുന്നതിനുള്ള പദ്ധതി ആവിഷ്‌കരിച്ച് ത്രിപുര സര്‍ക്കാര്‍. വിദ്യാഭ്യാസ മന്ത്രി ലത്തന്‍ലാല്‍ നാഥ് ആണ് ഈ വിവരം അറിയിച്ചത്. ആര്‍ത്തവ ശുചിത്വത്തിന്റെ ഭാഗമായാണ് നടപടി.

വാര്‍ത്താസമ്മേളനത്തിലൂടെ മന്ത്രി പുതിയ പദ്ധതിയെ കുറിച്ച് സംസാരിക്കുകയായിരുന്നു. കിഷോരി ശുചിത എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ 1,68,252 കുട്ടികള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നും സര്‍ക്കാര്‍ സ്‌കൂളിലേയും സ്വകാര്യ സ്‌കൂളിലേയും വിദ്യാര്‍ത്ഥിനികള്‍ക്ക് പദ്ധതി പ്രകാരം നാപ്കിനുകള്‍ ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. ഇതിനായി സര്‍ക്കാര്‍ മൂന്ന് വര്‍ഷത്തേക്ക് 3,61,63,248 രൂപ നീക്കിവെക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Most Popular

Recent Comments