HomeHealthവാക്‌സിന്‍ സ്വീകരിച്ചയാള്‍ മരിച്ചു; മസ്തിഷ്‌ക രക്തസ്രാവമാണ് മരണ കാരണമെന്ന് റിപ്പോര്‍ട്ട്

വാക്‌സിന്‍ സ്വീകരിച്ചയാള്‍ മരിച്ചു; മസ്തിഷ്‌ക രക്തസ്രാവമാണ് മരണ കാരണമെന്ന് റിപ്പോര്‍ട്ട്

കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് അഞ്ച് ദിവസത്തിന് ശേഷം രോഗി മരിച്ചത് വൃക്ക രോഗം രക്തസ്രാവത്തിലേക്ക് നയിച്ചത് മൂലമാണെന്ന് വിദഗ്ധ സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട്. രാജസ്ഥാനിലെ ചിറ്റോര്‍ഗഡ് ജില്ലയില്‍ അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായ സുരേഷ് ചന്ദ്ര ശര്‍മയാണ് മരിച്ചത്. ജനുവരി 21ന് ഉദയ്പൂര്‍ ഗീതാഞ്ജലി മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു മരണം.

അഡ്‌വേഴ്‌സ് ഇവന്റ് ഫോളോവിങ് ഇമ്മ്യൂമൈസേഷന്‍ (AEFI) സമിതി നടത്തിയ അന്വേഷണത്തിലാണ് മസ്തിഷ്‌ക രക്തസ്രാവമാണ് മരണത്തിനിടയാക്കിയതെന്ന് കണ്ടെത്തിയത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഗുജറാത്തിലെ നാദിയാദില്‍ വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു സുരേഷ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും വൃക്കരോഗവും ഉള്ള ആളാണ് സുരേഷ്. ഇതു മൂലമുണ്ടായ മസ്തിഷ്‌ക രക്തസ്രാവമാണ് മരണത്തിലേക്ക് നയിച്ചതെന്നും കൊവിഡ് വാക്‌സിനുമായി മരണത്തിന് ബന്ധമില്ലെന്നും സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊവിഡ് വാക്‌സിനേഷന്റെ ആദ്യ ഘട്ടം രാജസ്ഥാനില്‍ ആരംഭിച്ച ജനുവരി 16 മുതല്‍ ഇതുവരെ 44 എഇഎഫ്‌ഐ കേസുകള്‍ ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജനുവരി 19 വരെ രാജസ്ഥാനില്‍ 32,379 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്.

Most Popular

Recent Comments