സിഎജിക്കെതിരായ പ്രമേയം നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ചു. സര്‍ക്കാര്‍ വിശദീകരണം കേള്‍ക്കാതെയാണ് റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ക്കല്‍ നടത്തിയത്. ഇത് തെറ്റായ കീഴ്‌വഴക്കമാണ്. ഇത്തരത്തില്‍ തെറ്റായ കീഴ്‌വഴ്ക്കത്തിന് കൂട്ടു നിന്നുവെന്ന അപഖ്യാതി സഭക്ക് ഉണ്ടാകരുതെന്ന് ഉള്ളതുകൊണ്ടാണ് പ്രമേയം കൊണ്ടുവരുന്നതെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.
എന്നാല്‍, പ്രമേയത്തെ ശക്തമായെതിര്‍ത്ത് പ്രതിപക്ഷം രംഗത്തെത്തി. റിപ്പോര്‍ട്ടിലെ ഭാഗം നിരാകരിക്കാന്‍ സഭക്ക് അധികാരമില്ലെന്നും റിപ്പോര്‍ട്ട് സഭയില്‍ സമര്‍പ്പിച്ചാല്‍ പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റിക്ക് വിടുകയാണ് പതിവെന്നും വിഡി സതീശന്‍ എംഎല്‍എ പറഞ്ഞു. കോടതി വിധി നിരാകരിക്കുന്ന പ്രമേയം പാസാക്കാന്‍ കഴിയുമോ എന്നും പ്രമേയം പാസാക്കാന്‍ സഭക്ക് എന്ത് അധികാരമാണെന്നും കേന്ദ്രം പോലും ചെയ്യാത്ത നടപടിയാണെന്നും വിഡി സതീശന്‍ ആരോപിച്ചു.