HomeKeralaപുല്ലഴി തിരഞ്ഞെടുപ്പ് : 81.82% പോളിങ്

പുല്ലഴി തിരഞ്ഞെടുപ്പ് : 81.82% പോളിങ്

തൃശൂർ കോർപറേഷൻ 47-ാം ഡിവിഷൻ പുല്ലഴിയിൽ വ്യാഴാഴ്ച നടന്ന പൊതു തിരഞ്ഞെടുപ്പിൽ 81.82% പോളിങ് രേഖപ്പെടുത്തി. എൽഡിഎഫ് സ്ഥാനാർഥി അഡ്വ. എം കെ മുകുന്ദൻ്റെ അകാല നിര്യാണത്തെ തുടർന്ന് മാറ്റിവെച്ച തിരഞ്ഞെടുപ്പാണിത്.

പുല്ലഴി ലിറ്റിൽ ഫ്ലവർ ഗേൾസ് സ്കൂളിലെ 3 ബൂത്തുകളിലാണ് വോട്ടിങ് നടന്നത്. 4533 വോട്ടർമാരുള്ളതിൽ 3709 പേർ വോട്ട് രേഖപ്പെടുത്തി. ഒന്നാം നമ്പർ ബൂത്തിൽ 1255 വോട്ടർമാരും, ബൂത്ത്‌ 2 ൽ 1197 പേരും, ബൂത്ത്‌ 3 ൽ 1257 പേരും വോട്ട് രേഖപ്പെടുത്തി. ബൂത്ത്‌ രണ്ടിൽ 2 കോവിഡ് ബാധിതരും, ബൂത്ത്‌ മൂന്നിൽ 3 പേരും അവർക്ക് അനുവദിച്ച സമയത്ത് വോട്ട് രേഖപ്പെടുത്തി. രാവിലെ 7 ന് ആരംഭിച്ച വോട്ടിങ് തടസ്സങ്ങളില്ലാതെ വൈകീട്ട് 6.15 ന് അവസാനിച്ചു.

വോട്ടെണ്ണൽ വെള്ളിയാഴ്ച
മഹാരാജാസ് ടെക്ക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ

ചെമ്പുക്കാവ് എം ടി ഐ യിൽ സജ്ജമാക്കിയ കേന്ദ്രത്തിൽ വെള്ളിയാഴ്ച രാവിലെ 8 നാണു വോട്ടെണ്ണൽ ആരംഭിക്കുക . റിട്ടേണിങ് ഓഫിസർ ഡോ കെ എസ് കൃപ കുമാർ, എ ആർ ഒ ബീന, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുക. തുടർന്ന് ഇ വി എം വോട്ടുകൾ എണ്ണും . ഇ ട്രെൻഡ് വഴി ഫലം അപ്പപ്പോൾ അറിയിക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്.

Most Popular

Recent Comments