പൊതു സ്ഥലങ്ങളില്‍ മാസ്‌ക്ക് നിര്‍ബന്ധമാക്കാനുള്ള ഉത്തരവിലാണ് പുതിയ അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍ ആദ്യമായി ഒപ്പിട്ടത്. 100 ദിവസത്തേക്ക് മാസ്‌ക്ക് നീര്‍ബന്ധമാക്കുന്നതാണ് ഉത്തരവ്. അങ്ങനെ മുന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങളെ തിരുത്തിയാണ് ബൈഡന്‍ തുടങ്ങിയത്.
പാരീസ് കാലാവസ്ഥ ഉടമ്പടിയില്‍ അമേരിക്ക വീണ്ടും അംഗമാകുന്ന ഉത്തരവിലായിരുന്നു പിന്നീട് ഒപ്പുവെച്ചത്. ട്രംപിനെ തിരുത്തുന്ന 17 ഉത്തരവുകളില്‍ ആദ്യദിനം തന്നെ ജോ ബൈഡന്‍ ഒപ്പുവെച്ചു.