തപാല്‍ വകുപ്പിൻ്റെ ഏഴ് പദ്ധതികളില്‍ എല്ലാ വീടുകളും പങ്കാളികളാകുമ്പോഴാണ് ഒരു പ്രദേശത്തെ സെവന്‍ സ്റ്റാര്‍ ഗ്രാമമായി പ്രഖ്യാപിക്കുന്നത്. പോസ്റ്റല്‍ സേവിങ്‌സ്, ബാങ്ക്, റൂറല്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ്, സുകന്യ സമൃദ്ധി അക്കൗണ്ട്, പ്രധാനമന്ത്രി സുരക്ഷ യോജന, ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് അക്കൗണ്ട്, അടല്‍ പെന്‍ഷന്‍ യോജന, ഡാക്ക് പേ ഡിജിറ്റല്‍ പേയ്‌മെന്റ് എന്നിവയാണ് പദ്ധതികള്‍. കൊടുങ്ങല്ലൂര്‍ സബ് ഡിവിഷന് കീഴിലാണ് എടത്തിരുത്തിയിലെ പോസ്റ്റ് ഓഫീസുകള്‍ വരുന്നത്.
ഡിജിറ്റല്‍ തൃശൂര്‍ ക്യാമ്പയിൻ്റെ ഭാഗമായി ഇന്ത്യന്‍ പോസ്റ്റല്‍ പേയ്‌മെൻ്റ് ബാങ്കിൻ്റെ നേതൃത്വത്തിലുള്ള നടപടി ക്രമങ്ങള്‍ക്കും കണ്ണമ്പള്ളിപ്പുറം പോസ്റ്റ് ഓഫീസില്‍ തുടക്കമായി. ഇതിൻ്റെ ഭാഗമായി കണ്ണമ്പള്ളിപ്പുറം പോസ്റ്റ് ഓഫീസിൻ്റെ പരിധിയില്‍ വരുന്ന ജനസേവന കേന്ദ്രങ്ങള്‍, കേബിള്‍ ഓപ്പറേറ്റര്‍മാര്‍, പത്ര ഏജന്റുമാര്‍, റേഷന്‍ കടുടമകള്‍, ഓട്ടോ ഡ്രൈവര്‍മാര്‍ എന്നീ അഞ്ച് മേഖലകളില്‍ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പണം അടക്കാനുള്ള പദ്ധതി ആരംഭിച്ചിട്ടുണ്ട്. ഡിജിറ്റല്‍ പേയ്‌മെൻ്റ് ആപ്പ് വഴി ഉപഭോക്താക്കള്‍ക്ക് ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ബില്ലുകള്‍ അടക്കാനാകും എന്നതാണ് ഇതിൻ്റെ പ്രത്യേകത.