കേന്ദ്രസര്‍ക്കാരിന്റെ സംവരണവിരുദ്ധ നീക്കങ്ങളെ അതിനിശിതമായി വിമര്‍ശിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ് ലോത്. തൊട്ടുകൂടായ്മ രാജ്യത്ത് ഇന്നും നിലനില്‍ക്കുന്നു. ഇതിനെതിരെ കേന്ദ്രസര്‍ക്കാര്‍ എന്താണ് ചെയ്തത്. ഹിന്ദുത്വ വാദം ഉയര്‍ത്തുന്ന ബിജെപിയും ആര്‍എസ്എസും എന്ത് നടപടിയെടുത്തു. അവരുടെ കുടുംബത്തിലെ എത്രപേര്‍ കീഴ്ജാതിക്കാരൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കും.
സംവരണം സംരക്ഷിക്കാന്‍ എല്ലാവരും മുന്നോട്ട് വരണമെന്നും ജയ്പൂരില്‍ പ്രതിഷേധ പരിപാടിയില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി പറഞ്ഞു.