- ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞ് ഡുപ്ലെസിസ്. എന്നാല്‍ ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്നത് തുടരുമെന്നും ഡുപ്ലെസിസ് അറിയിച്ചു. നായക സ്ഥാനത്ത് പുതു തലമുറയിലുള്ളവര്‍ക്ക് അവസരം നല്കുന്നതിനായാണ് താന്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നതെന്നും ഡുപ്ലെസിസ് അറിയിച്ചു. ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുകയെന്നത് കടുത്തൊരു തീരുമാനം ആയിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ പുതിയൊരു കാലഘട്ടത്തിലേക്ക് കടക്കുന്ന ഈ സമയത്ത് പുതിയ നേതൃത്വവും, പുതിയ മുഖങ്ങളും പുതിയ തന്ത്രങ്ങളും ആവശ്യമാണ്. പുതിയ ക്യാപ്റ്റന് തന്‍റെ പിന്തുണ എപ്പോഴുമുണ്ടായിരിക്കുമെന്നും ഡുപ്ലെസിസ് അറിയിച്ചു . ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ഡുപ്ലെസിസിന് വിശ്രംമം അനുവദിച്ചപ്പോ ക്വന്‍റെയ്ന്‍ ഡീകോക് ആയിരുന്നു ടീമിനെ നയിച്ചത്. ഡീകോക് തന്നെയായേക്കും ടീമിന്‍റെ പുതിയ ക്യാപ്റ്റന്‍