സൈന്യത്തില്‍ വനിതാ ഉദ്യോഗസ്ഥര്‍ക്ക് സ്ഥിരം കമ്മീഷന്‍ പദവി നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവ്. പ്രതിരോധ മന്ത്രാലയം നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
നാവിക സേനയിലെ ഷോര്‍ട്ട് സര്‍വീസ് കമീഷനിലെ എല്ലാ വനിതാ ഉദ്യോഗസ്ഥര്‍ക്കും സ്ഥിരം കമീഷന്‍ നല്‍കണമെന്ന് 2010ല്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് പ്രതിരോധ മന്ത്രാലയം ഹര്‍ജി നല്‍കിയത്.
ജസ്റ്റീസുമാരായ ഡി വൈ ചന്ദ്രചൂഡ്, അജയ് രസ്‌തോഗി എന്നിവരടങ്ങിയ ബഞ്ചാണ് ചരിത്രമാവുന്ന വിധി പ്രഖ്യാപിച്ചത്. സ്ത്രീകളുടെ ശാരീരിക സവിശേഷതകള്‍ ചൂണ്ടിക്കാണിച്ചുള്ള കേന്ദ്രസര്‍ക്കാര്‍ വിശദീകരണം കോടതി തള്ളി. സര്‍ക്കാരിന്റെ മനസ്ഥിതിയില്‍ മാറ്റമുണ്ടാകണമെന്നും കോടതി പറഞ്ഞു.