സംസ്ഥാന സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് ബീഫ് വിഷയത്തിലും പ്രകടമാണെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. പൊലീസ് അക്കാദമിയിലെ മെനുവില്‍ നിന്ന് ബീഫ് ഒഴിവാക്കിയതില്‍ ഇത് വ്യക്തമാണ്. പള്ളിത്തര്‍ക്കത്തിലും ശബരിമലയിലും സിപിഎം ചെയ്തതും ഇതുതന്നെയാണ്.
അലനേയും താഹയേയും സിപിഎം ഇപ്പോള്‍ പുറത്താക്കി. അവര്‍ മാവോയിസ്റ്റുകളാണെന്ന് സമ്മതിച്ചു. പിന്നെ എങ്ങനെയാണ് കേസ് എന്‍ഐഎ അന്വേഷിക്കരുതെന്ന് പറയുക. മുസ്ലീംലീഗുകാരെല്ലാം തീവ്രവാദികളല്ല, എന്നാല്‍ തീവ്രവാദികളുമുണ്ട്.