കോൺഗ്രസ് മുക്ത കേരളത്തിനായി ബിജെപി

0

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുക്ത കേരളമെന്ന പ്രചാരണ പദ്ധതിയുമായി ബിജെപി. നിര്‍ണായകമായ നാല്‍പത് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളുകയാണ് ലക്ഷ്യം.

സംസ്ഥാന നേതാക്കളും പൊതുസമ്മതരും ഈ മണ്ഡലങ്ങളില്‍ മത്സരത്തിനിറങ്ങും. ദേശീയ നേതാക്കള്‍ ഈ മണ്ഡലങ്ങളില്‍ പ്രചാരണത്തിന് എത്തും. കോണ്‍ഗ്‌സിന്‌റെ തകര്‍ച്ച ഭാവിയില്‍ ഗുണം ചെയ്യുമെന്നാണ് ബിജെപി കണക്കു കൂട്ടുന്നത്. കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ബിജെപിയുടെ ലക്ഷ്യത്തിലേക്കുള്ള നീക്കത്തിന്റെ ഭാൈഗമാണിത്. നേരത്തെ തന്നെ നാല്പത് നിയോജക മണ്ഡലങ്ങളുചെ പട്ടിക കേന്ദ്രത്തിന് നല്‍കിയിരുന്നു. ഈ മണ്ഡലങ്ങളില്‍ ശക്തമായ മത്സരപ്പോരിന് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു പട്ടിക നല്‍കിയത്. ഇവിടെ പ്രവര്‍ത്തനം ശക്തമാക്കാനാണ് ബിജെപിയുടെ തീരുമാനം.

മുപ്പതിനായിരത്തിലധികെ വോട്ടുകള്‍ ലഭിച്ച മണ്ഡലങ്ങളില്‍ പ്രാചരണം ശക്തമാക്കുക വഴി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ നാല്‍പത് മണ്ഡലങ്ങളിലും രണ്ടാം സ്ഥാനത്ത് എത്തുകയെന്നതാണ് ബിജെപിയുടെ ലക്ഷ്യം. അതുവഴി പ്രധാന മത്സരം ബിജെപിയും സിപിഐഎമ്മിം തമ്മിലാണെന്ന തരത്തില്‍ പ്രചാരണം നടത്താനും തീരുമാനമായിട്ടുണ്ട്.