കോവിഡ് വിവര ശേഖരണത്തിന് അമേരിക്കന്‍ കമ്പനിയായ സ്പ്രിംക്‌ളറിന് കരാര്‍ നല്‍കിയത് മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന് അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട്. സ്പ്രിംക്‌ളർ നല്‍കിയ കരാര്‍ രേഖ ഐടി സെക്രട്ടറിയായിരുന്ന എം. ശിവശങ്കര്‍ ഏകപക്ഷീയമായി നടപ്പാക്കി. ചീഫ് സെക്രട്ടറിയും കരാറിനെക്കുറിച്ച് അറിഞ്ഞില്ല. മുഖ്യമന്ത്രി പോലും അറിയാതെ കരാര്‍ ഒപ്പിട്ടത് സംസ്ഥാന താത്പര്യത്തിന് വിരുദ്ധമാണ്. ഈ കരാറിലൂടെ പൊതുജനങ്ങളുടെ വിവരങ്ങള്‍ക്ക് മേല്‍ കമ്പനിക്ക് സമ്പൂര്‍ണ അവകാശം നല്‍കുന്ന സ്ഥിതിയുണ്ടായെന്നും അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്.
എം. ശിവശങ്കര്‍ ഏകപക്ഷീയമാണ് കരാര്‍ ഒപ്പിട്ടത്. കരാറിന്റെ തുടക്കം മുതല്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത് എം. ശിവശങ്കറാണ്. ആരോഗ്യ വകുപ്പുമായോ നിയമ വകുപ്പുമായോ യാതൊരുവിധ കൂടിയാലോചനകളും നടത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്പ്രിംക്‌ളറിന്റെ സാങ്കേതിക വൈദഗ്ധ്യം പരിശോധിച്ചിരുന്നില്ല. സ്പ്രിംക്‌ളർ പ്ലാറ്റ്‌ഫോമിന്റെ ശേഷിയും സുരക്ഷയും പരിശോധിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതോടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയർത്തിയ ആരോപണം സത്യമാണെന്ന് തെളിഞ്ഞുവെന്ന് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു.