കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി ഇന്ന് എംപി സ്ഥാനം രാജിവെച്ചേക്കും. ഇതിനായി ഇന്നലെ രാത്രി അദ്ദേഹം ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. രാജിക്കത്ത് ഇന്ന് തന്നെ രാജ്യസഭ അധികൃതര്‍ക്ക് കൈമാറുമെന്ന് ജോസുമായി അടുപ്പമുള്ളവര്‍ പറഞ്ഞു.
രാജിവെച്ചാലും എംപി സ്ഥാനം വീണ്ടും കേരള കോണ്‍ഗ്രസിന് തന്നെ ലഭിക്കും. ഇടതുമുന്നണിയുടെ സീറ്റാകും ലഭിക്കും. ഗുജറാത്തിലെ രാജ്യസഭ ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ കേരളത്തിലും നടക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ജോസ് കെ മാണി മത്സരിക്കാന്‍ ഇടയില്ല.