ജനിതക മാറ്റം വന്ന വൈറസ് കേരളത്തിലും

0

ബ്രിട്ടണിൽ സ്ഥിരീകരിച്ച ജനിതക മാറ്റം വന്ന വൈറസ് കേരളത്തിലും കണ്ടെത്തിയതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ആറ് കേസുകളാണ് നിലവിൽ സ്ഥിരീകരിച്ചത്. ബ്രിട്ടണിൽ നിന്ന് വന്നവരാണ് ആറുപേരും.

പുതിയ വൈറസ് പെട്ടെന്ന് പടരുന്നതിനാൽ എല്ലാവരും കൂടുതൽ ശ്രദ്ധിക്കണം. രോഗം സ്ഥിരീകരിച്ച എല്ലാവരും ആരോഗ്യ വകുപ്പിൻ്റെ പ്രത്യേക ശ്രദ്ധയിൽ ആശുപത്രികളിലാണ്. കോഴിക്കോട്, കണ്ണൂർ, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഉള്ളവരാണ് രോഗികൾ.