അതിതീവ്ര വൈറസ് പടരുന്നു

0

കൊറോണ അതിതീവ്ര വൈറസ് കൂടുതൽ രാജ്യങ്ങളിൽ സ്ഥിരീകരിക്കുന്നത് ആശങ്കയാകുന്നു. യുഎഇയിലും ഫ്രാൻസിലും കാനഡയിലും വൈറസ് സ്ഥിരീകരിച്ചു. അമേരിക്കയിലും വൈറസ് കണ്ടെത്തി. ഇന്ത്യയിലും വൈറസ് വകഭേദം സ്ഥിരീകരിച്ചിരുന്നു.

ഉത്തർപ്രദേശിൽ നിന്നുള്ള രണ്ടുവയസ്സുകാരിക്കാണ് ഇന്ത്യയിൽ വൈറസ് ബാധ ഇന്നലെ സ്ഥിരീകരിച്ചത്. ഇന്നലെ ആറ് പേരിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദവും കണ്ടെത്തി. മീററ്റിലാണ് രണ്ടുവയസ്സുകാരിയിൽ കൊറോണയുടെ പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നത്. യുകെയിൽ നിന്ന് മടങ്ങിയെത്തിയ കുടുംബമാണ്.  കുട്ടിയുടെ അച്ഛനും അമ്മയ്ക്കും കൊവിഡിന്റെ പഴയ വകഭേദം തന്നെയാണ്.  എന്നാൽ കോവിഡ് വാക്സിന് പുതിയ വകഭേദത്തെയും പ്രതിരോധിക്കാൻ കഴിയും എന്നാണ് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം അറിയിച്ചത്.