കർഷകരുമായി ഇന്ന് വീണ്ടും ചർച്ച

0

ഒരു മാസത്തിലധികമായി തുടരുന്ന കർഷക സമരം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ വിളിച്ച ചർച്ച ഇന്ന്. സമരത്തിലുള്ള പ്രധാന കര്‍ഷക സംഘടനകളുമായാണ്  സര്‍ക്കാരിന്‍റെ ചര്‍ച്ച. കര്‍ഷക സംഘടകൾ മുന്നോട്ടുവെച്ച നാല് ആവശ്യങ്ങളിൽ ഊന്നിയാകും പ്രധാനമായും ചര്‍ച്ച നടക്കുക.

പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കുക, സൗജന്യ വൈദ്യുതി, താങ്ങുവില ഉറപ്പാക്കുക, വൈക്കോൽ കത്തിക്കുന്ന കര്‍ഷകര്‍ക്കെതിരെയുള്ള നടപടി റദ്ദാക്കുക എന്നീ ആവശ്യങ്ങളാണ് കര്‍ഷക സംഘടനകൾ മുന്നോട്ടുവെച്ചിരിക്കുന്നത്. നിയമങ്ങൾ പിൻവലിക്കുക എന്ന ആവശ്യം  സര്‍ക്കാര്‍ അംഗീകരിക്കാൻ സാധ്യതയില്ല. ഉച്ചയ്ക്ക് ശേഷം രണ്ടുമണിക്കാണ് യോഗം ആരംഭിക്കുക. 21 ദിവസത്തിന് ശേഷമാണ് കര്‍ഷകരും സര്‍ക്കാരും ചര്‍ച്ചക്കായി വീണ്ടും എത്തുന്നത്.  എന്നാൽ നിയമങ്ങൾ പൂര്‍ണമായി പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് ഓൾ ഇന്ത്യ കിസാൻസഭ വ്യക്തമാക്കിയിട്ടുണ്ട്.