ത്രിതല പഞ്ചായത്ത് അധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന്

0

സംസ്ഥാനത്തെ ഗ്രാമ ബ്ലോക്ക് ജില്ലാപ‍ഞ്ചായത്ത് പ്രസിഡന്റുമാരുടേയും വൈസ് പ്രസിഡന്റുമാരുടേയും തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ 11നാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. ഉച്ചക്ക് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കും. 7 ജില്ലാ പഞ്ചായത്തുകളുടെ പ്രസിഡന്റ് സ്ഥാനം വനിതാസംവരണമാണ്.

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം പട്ടികജാതി സംവരണമാണ്. 941 ഗ്രാമപഞ്ചായത്തുകളും  152 ബ്ലോക്ക് പഞ്ചായത്തുകളുമാണ് സംസ്ഥാനത്തുള്ളത്. ആർക്കും ഭൂരിപക്ഷമില്ലാത്ത അൻപതോളം പഞ്ചായത്തുകളിൽ നിർണ്ണായകമാവുക സ്വതന്ത്രരും ചെറു പാർട്ടികളുമാണ്. കക്ഷിനില തുല്യമായ പഞ്ചായത്തുകളിൽ നറുക്കെടുപ്പ് വേണ്ടിവരും.