കോഴിക്കോട് ചെറുവണ്ണൂരില്‍ വന്‍ തീപിടുത്തം. ചെറുവണ്ണൂരിൽ അമാന ടയോട്ട ഷോറൂമിന് സമീപമുള്ള ആക്രിക്കടയിൽ രാവിലെ അഞ്ച് മണിയോടെയാണ് തീപിടുത്തമുണ്ടായത്. എങ്ങനെയാണ് തീപിടുത്തമുണ്ടായതെന്ന് വ്യക്തമല്ല.
അഗ്നിശമന സേന സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ജില്ലയിലെ 19 യൂണിറ്റുകളും മലപ്പുറത്ത് നിന്ന് ഒരു യൂണിറ്റും എത്തിയാണ് തീയണക്കുന്നത്. തീപിടുത്തമുണ്ടായ ആക്രിക്കടയില്‍ നിന്നും സമീപത്തെ വാഹന ഷോറൂമിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമത്തിലാണ് അഗ്നിശമന സേന.