HomeKeralaകുഫോസിൽ ബി.ടെക്  / എം.ടെക് സ്പോട്ട് അഡ്മിഷൻ ഇന്ന്

കുഫോസിൽ ബി.ടെക്  / എം.ടെക് സ്പോട്ട് അഡ്മിഷൻ ഇന്ന്

 കേരള ഫിഷറീസ് സമുദ്രപഠന സർവ്വകലാശാലയിൽ ( കുഫോസ്)  എം.ടെക് ( കോസ്റ്റൽ ആൻറ് ഹാർബർ എഞ്ചിനീയറിങ്ങ്) , ബി.ടെക് (ഫുഡ്  ടെക്നോളജി) കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ചൊവ്വാഴ്ച ( ഡിസംബർ 29 ന് ) സ്പോട്ട് അഡ്മിഷൻ നടത്തും.  ബി.ടെക് കോഴ്സിൽ ജനറൽ വിഭാഗത്തിൽ ഒരു സീറ്റും മത്സ്യത്തൊഴിലാളികളുടെ മക്കൾക്കായി സംവരണം ചെയ്തിട്ടുള്ള വിഭാഗത്തിൽ 5 സീറ്റുമാണ് ഒഴിവുള്ളത്.

അപേക്ഷകർ കെ.ഇ.എ.എം പ്രവേശന പരീക്ഷ എഴുതിയിട്ടുള്ളവരായിരിക്കണം. എം.ടെക് കോഴ്സിലേക്ക് കുഫോസിന്റെ പ്രവേശന പരീക്ഷ എഴുതാത്ത വിദ്യാർത്ഥികളെയും സ്പോട്ട് അഡ്മിഷന് പരിഗണിക്കും. താൽപര്യമുള്ളവർ  ചൊവ്വാഴ്ച രാവിലെ 10 ന് പനങ്ങാട് ഉള്ള കുഫോസ് ആസ്ഥാനത്ത് സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് സർവ്വകലാശാല വെബ് സൈറ്റ് (www.kufos.ac.in)   സന്ദർശിക്കുക.

Most Popular

Recent Comments