കുഫോസിൽ എം.എസ്.സി- സ്റ്റാറ്റിസ്റ്റിക്സ് സ്പോട്ട് അഡ്മിഷൻ 31 ന്

0

കൊച്ചി – കേരള ഫിഷറീസ് സമുദ്രപഠന സർവ്വകലാശാലയുടെ ( കുഫോസ്) സ്കൂൾ ഓഫ് മാനേജ്മെന്റ് ആൻറ് എന്റർപ്രണർഷിപ്പിൽ നടത്തുന്ന വിവിധ പി.ജി.കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് വ്യാഴാഴ്ച (ഡിസംബർ 31) സ്പോട്ട് അഡ്മിഷൻ നടത്തും. എം.എസ്.സി- സ്റ്റാറ്റിസ്റ്റിക്സ് കോഴ്സിൽ  9 സീറ്റുകളും  എൽ.എൽ.എം-മാരിടൈം ലോ കോഴ്സിൽ 3 സീറ്റുകളും ( 2  എണ്ണം മത്സ്യത്തൊഴിലാളികളുടെ മക്കൾക്കായി സംവരണം ചെയ്തിട്ടുള്ളത്) ഒഴിവുണ്ട്.

കുഫോസിന്റെ പി.ജി.പ്രവേശന പരീക്ഷ എഴുതാത്തവരെയും സ്പോട്ട് അഡ്മിഷന് പരിഗണിക്കും. താൽപര്യമുള്ളവർ എറണാകുളം മാടവനയിൽ കുഫോസിന്റെ ഈസ്റ്റേൺ കാന്പസിൽ പ്രവർത്തിക്കുന്ന സ്കൂൾ ഓഫ് മാനേജ്മെന്റ് ആൻറ് എന്റർപ്രണർഷിപ്പിൽ വ്യാഴാഴ്ച രാവിലെ 9.30 ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. കൂടതൽ വിവരങ്ങൾക്ക് സർവ്വകലാശാല വെബ് സൈറ്റ് സന്ദർസിക്കുക ( www.kufos.ac.in). ഫോൺ- 9496823410