വിചാരണ കോടതി മാറ്റില്ല

0

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന സംസ്ഥാന സര്‍ക്കാരിൻ്റെ ആവശ്യം സുപ്രീം കോടതിയും തള്ളി. ജഡ്ജിക്കെതിരെ അനാവശ്യ വാദങ്ങളാണ് സംസ്ഥാന സര്‍ക്കാരിൻ്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും ഇത് ജഡ്ജിയുടെ മനോവീര്യം തകർക്കുമെന്നും സുപ്രീം കോടതി പറഞ്ഞു. ജസ്റ്റിസ് എ.എം ഗാംകുല്‍ക്കറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് വാദം കേട്ട ശേഷം തള്ളിയത്.

സംസ്ഥാന സർക്കാരിൻ്റെ ആവശ്യം നേരത്തെ കേരള ഹൈകോടതി തള്ളിയിരുന്നു. ഈ വിധിക്കെതിരെയാണ് സർക്കാർ അപ്പീൽ നൽകിയത്. കോടതി മാറ്റുന്നത് തെറ്റായ സന്ദേശം നൽകുമെന്നും കോടതിയും പ്രോസിക്യൂട്ടറും സഹകരിച്ച് നീതി നടപ്പാക്കാൻ മുന്നോട്ട് പോകണമെന്നുമായിരുന്നു ഹൈക്കോടതി ഉത്തരവ്.