നേരറിയാന്‍ സിബിഐ

0

പെരിയ ഇരട്ടക്കൊലപാതകം കേസ് അന്വേഷണത്തിന് സിബിഐ സംഘമെത്തി. ആദ്യം മുതല്‍ അന്വേഷണത്തിനെ എതിര്‍ത്ത സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടിയായിരുന്നു കോടതികളില്‍ നിന്ന് ഉണ്ടായത്. സിബിഐ വരുന്നത് തടയാന്‍ ലക്ഷക്കണക്കിന് രൂപയാണ് അഭിഭാഷകര്‍ക്കും മറ്റുമായി ചിലവഴിച്ചത്. എന്നാല്‍ ഇതിനെയെല്ലാം മറികടന്നാണ് സിബിഐ അന്വേഷണം ആരംഭിച്ചത്.

പെരിയയില്‍ എത്തിയ സിബിഐ ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്ത് വിശദമായ പരിശോധന നടത്തി. നാട്ടുകാരോടും മരിച്ചവരുടെ ബന്ധുക്കളോടും വിവരങ്ങള്‍ ആരാഞ്ഞു. ശരത് ലാലിന്റെ അച്ഛന്‍ സത്യനാരായണന്റെ സഹോദരനുമായും സംസാരിച്ചു. കൊലപാതകം നടന്ന കല്യോട്ട് കൂരാങ്കര റോഡില്‍ അക്രമത്തിന്റെ പുനരാവിഷക്കാരവും നടത്തി.