കോവിഡ് വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ വിശദീകരണം തേടി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നില്‍നില്‍ക്കെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വേണ്ടി സൗജന്യ പ്രഖ്യാപനം നടത്തി എന്നതാണ് മുഖ്യമന്ത്രിയ്ക്ക് എതിരെയുള്ള പരാതി.
തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌ക്കരനാണ് മുഖ്യമന്ത്രി പിണറായി വിജയനോട് വ്ശദീകരണം തേടിയത്. മുഖ്യമന്ത്രിയുടെ മറുപടി ലഭിച്ച ശേഷമാണ് ഇക്കാര്യത്തിലുള്ള നടപടി ഉണ്ടാവുക. മന്ത്രി എ സി മൊയ്തീന്‍ 6.55ന് വോട്ട് ചെയ്‌തെന്ന പരാതിയില്‍ തല്‍ക്കാലം നടപടി ഉണ്ടാവില്ല. കലക്ടറുടെ റിപ്പോര്‍ട്ട് വിശ്വാസത്തില്‍ എടുക്കുകയാണെന്നും വി ഭാസ്‌ക്കരന്‍ പറഞ്ഞു.