HomeKeralaKannurകണ്ണൂരിൽ ബിജെപി സ്ഥാനാർഥിയുടെ വീടിന് നേരെ ബോംബേറ്

കണ്ണൂരിൽ ബിജെപി സ്ഥാനാർഥിയുടെ വീടിന് നേരെ ബോംബേറ്

തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും കണ്ണൂർ  ജില്ലയിൽ രാഷ്ട്രീയ അക്രമം തുടരുന്നു. അന്തൂർ നഗരസഭയിലെ ബിജെപി സ്ഥാനാർഥിയുടെ വീടിന് നേരെ ബോംബേറ് നടന്നു.

ആന്തൂർ മുൻസിപ്പാലിറ്റിയിലെ 21-ാം വാർഡായ സി എച്ച് നഗറില്‍ മത്സരിച്ച ബിജെപി സ്ഥാനാര്‍ഥി വേലിക്കകത്ത് സുരേഷിന്റെ വീടിന് നേരെയാണ് ബോംബെറുണ്ടായത്. ഇരുചക്രവാഹനത്തിലെത്തിയ രണ്ട് പേരാണ് ബോംബെറിഞ്ഞത്. ബോംബ് വീട്ടുമുറ്റത്ത് വീണു പൊട്ടി. ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്നാണ് ആരോപണം. സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

എതിർസ്ഥാനാർഥികളെ മത്സരിക്കാൻ സിപിഎം അനുവദിക്കുന്നില്ലെന്ന പരാതിയുള്ള സ്ഥലമാണ് അന്തൂർ നഗരസഭ. ഇവിടെ നിരവധി ഡിവിഷനുകളിൽ എൽഡിഎഫിന് എതിർസ്ഥാനാർഥികളില്ല. എതിരായി മത്സരിച്ചവരെ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ അക്രമിക്കുന്ന രീതിക്ക് മാറ്റമില്ല എന്ന് തെളിയിക്കുന്നതാണ് ഈ ബോംബേറും.

ജില്ലയിലുണ്ടായ മറ്റൊരു ആക്രമണസംഭവത്തിൽ ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകന് പരിക്കേറ്റിട്ടുണ്ട്. പിണറായിയിലാണ് യൂത്ത്കോൺഗ്രസ് പ്രവർത്തകന് നേരെ ആക്രമണം നടന്നത്. ഈ സംഭവത്തിന് പിന്നിലും സിപിഎം പ്രവർത്തകരാണെന്നാണ് ആരോപണം.

Most Popular

Recent Comments