സംസ്ഥാനത്ത് ഇന്ന് 5949 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 32 മരണങ്ങള്‍ ഉണ്ടായി. ഇതോടെ ആകെ മരണം 2594 ആയി
5268 പേര്‍ രോഗമുക്തരായി. സംസ്ഥാനത്ത് നിലവില്‍ ഉള്ള രോഗികളുടെ എണ്ണം അറുപതിനായിരത്തില്‍ താഴെയാണ്. 40 ശതമാനത്തോളം കുറവാണ് രോഗികളുടെ എണ്ണത്തില്‍ ഉണ്ടായത്.
മലപ്പുറം 765, കോഴിക്കോട് 763, എറണാകുളം 732, കോട്ടയം 593, തൃശൂര്‍ 528, ആലപ്പുഴ 437, പാലക്കാട് 436, തിരുവനന്തപുരം 373, കൊല്ലം 354, പത്തനംതിട്ട 333, വയനാട് 283, കണ്ണൂര്‍ 169, ഇടുക്കി 123, കാസര്‍കോട് 60. 47 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 59,690 സാമ്പിളുകള്‍ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.97 ആണ്. രോഗം സ്ഥിരീകരിച്ചവരില്‍ 83 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നവരാണ്. 5173 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 646 പേരുടെ ഉറവിടം വ്യക്തമല്ല.
ഇന്ന് 1426 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് 3,15,167 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇന്ന് ഒരു പിതിയ ഹോട്ട്‌സ്‌പോട്ടുണ്ട്. നാല് പ്രദേശങ്ങളെ ഒഴിവാക്കി. നിലവില്‍ രാജ്യത്ത് 437 ഹോട്ട്‌സ്‌പോട്ടുകളാണുള്ളത്.