സമരം ശക്തമാക്കാന്‍ കര്‍ഷക നേതാക്കളുടെ തീരുമാനം. ഇതിന്റെ ഭാഗമായി 14ന് കര്‍ഷക യൂണിയന്‍ നേതാക്കള്‍ നിരാഹാര സമരം നടത്തുമെന്ന് കണ്‍വാല്‍ പ്രീത് സിങ്ങ് പന്നു അറിയിച്ചു. ചര്‍ച്ചക്ക് ഞങ്ങള്‍ തയ്യാറാണ്. എന്നാല്‍ പുതിയ കാര്‍ഷിക നിയമം പിന്‍വലിക്കണമെന്നത് തന്നെയാണ് ഞങ്ങളുടെ ആവശ്യം. 13ന് രാവിലെ 11ന് രാജസ്ഥാനില്‍ നിന്ന് ജയ്പൂര്‍ – ഡല്‍ഹി ദേശീയ പാതയിലൂടെ കര്‍ഷകരുടെ ഡല്‍ഹി ചലോ മാര്‍ച്ച് നടക്കുമെന്നും അദ്ദേഹം അറിയിച്ചു.