കാര്‍ഷിക ഉല്‍പ്പാദന വിപണന സമിതികള്‍ എന്ന എപിഎംസി മാത്രമാണ് കര്‍ഷകര്‍ക്കുള്ള ഒരേയൊരു രക്ഷാമാര്‍ഗം എങ്കില്‍ കേരളത്തില്‍ എന്തുകൊണ്ട് ഇതില്ലെന്ന് കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍. ഇടതുപക്ഷവും കോണ്‍ഗ്രസും മാറി മാറി ഭരിക്കുന്ന സംസ്ഥാനമാണ് കേരളം. കര്‍ഷക സമരത്തെ പിന്തുണക്കുന്നവരാണ് ഈ കക്ഷികള്‍. എന്നിട്ടും എന്തുകൊണ്ടാണ് കേരളത്തില്‍ എപിഎംസി ഇതുവരെ നിയമമാക്കാത്തത്.
സമരക്കാരുടെ ഭാരതബന്ദ് രാജ്യത്ത് എവിടെയും ചലനങ്ങള്‍ സൃഷ്ടിച്ചില്ല. കര്‍ഷകരുടെ പിന്തുണ സമരത്തിന് ഇല്ലായെന്നാണ് ഇതി കാണിക്കുന്നത്. രാജ്യത്തെ കര്‍ഷകര്‍ സന്തോഷവന്മാരാണ്. കാരണം അവര്‍ക്ക് പ്രയോജനകരമായ നിയമമാണ് കൊണ്ടുവന്നത്.
സമരക്കാര്‍ക്കിടയില്‍ തീവ്ര ഇടതുപക്ഷക്കാര്‍ നുഴഞ്ഞുകയറിയിട്ടുണ്ട്. കര്‍ഷക സമരത്തെ തകര്‍ക്കാനും ലഹളയുണ്ടാക്കാനുമാണ് അവര്‍ ശ്രമിക്കുന്നതെന്നും പിയൂഷ് ഗോയല്‍ പറഞ്ഞു.